Post Header (woking) vadesheri

വിധി പാലിച്ചില്ല ,ഇഫ്കോ ടോക്കിയോ ഇൻഷുറൻസ് കമ്പനി മാനേജർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : കോവിഡ് ചികിത്സാസംബന്ധമായി, കോടതിവിധിപ്രകാരമുള്ള തുക നല്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ഇൻഷുറൻസ് കമ്പനി മാനേജർക്ക് വാറണ്ട് .വിയ്യൂർ പൂവ്വത്തിങ്കൽ വീട്ടിൽ ഡയാന ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ഇഫ് കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായത്. ഡയാന ഡേവിസ് കൊറോണ രക്ഷക് പോളിസി ചേർന്നിരുന്നു. ഹർജിക്കാരിക്ക് കൊറോണ പിടിപെട്ടിരുന്നു തുടർന്ന് ക്ളെയിം സമർപ്പിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

എന്നാൽ ക്ളെയിം നിഷേധിച്ചതിനെ തുടർന്ന് ഉപഭോക്തൃകോടതിയെ സമീപിക്കുകയും ഹർജിക്കാരിക്ക് 250000 രൂപയും ക്ളെയിം തിയ്യതി മുതൽ 9% പലിശയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2500 രൂപയും ഒരു മാസത്തിനുള്ളിൽ നല്കണമെന്ന് വിധിക്കുകയായിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Third paragraph Saravan bhavan

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ കോടതിക്ക് അധികാരാവകാശമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .

First Paragraph Jitesh panikar (working)