
ആശ സമരം, ഐ എൻ ടി യു സി ധർണ നടത്തി.

ചാവക്കാട് : ആശാ വർക്കർമാരിൽനിന്ന് സ്ഥിരം നിയമനം നൽകുക,അമിത ജോലിഭാരം ഒഴിവാക്കുക പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുക
തുടങ്ങി ആശാ വർക്കർമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻ ടിയു സി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുൻസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി

. ഐഎൻടിയുസി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു ഐഎൻടിയുസി ഗുരുവായൂർ റീജണൽ പ്രസിഡണ്ട് വി കെ വിമൽ അധ്യക്ഷത വഹിച്ചു ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ മുഖ്യപ്രഭാഷണം നടത്തി.
ഐഎൻടിയുസി ഭാരവാഹികളായ
സി എസ് തുളസിദാസ് കെ കെ ഹീറോസ്
പ്രേമാവതി ബാലകൃഷ്ണൻ
രാജൻ പനക്കൽ എ കെ മുഹമ്മദാലി കെ കെ അലിക്കുഞ്ഞ് പി എ നാസർ എന്നിവർ പ്രസംഗിച്ചു ലിതീഷ് കല്ലിങ്ങൽ ടി എസ് ഷൗക്കത്ത് എ വി ജമാൽ പി എസ് അബ്ദുൽ റസാഖ് രാജൻ തൂവാട്ടിൽ രാമി അബു നൗഷാദ് എടക്കയൂർ എന്നിവർ നേതൃത്വം നൽകി
