എ.ഐ.ടി.യു.സി.ഗുരുവായൂര്‍ മണ്ഡലം കണ്വന്ഷന്
ചാവക്കാട്: എ.ഐ.ടി.യു.സി.ഗുരുവായൂര്‍ മണ്ഡലം കണ്വന്ഷന് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു.സമ്പൂര്‍ണ സ്വകാര്യവത്ക്കരണത്തിലൂടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളി-കര്‍ഷക വിഭാഗങ്ങളുടെ ജീവിതം ദുസഹമാക്കിയെന്ന് വത്സരാജ് പറഞ്ഞു.കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണകൂടമായി കേന്ദ്രഭരണം മാറിയെന്നും അദ്ദേഹം പറഞ്ഞു.എ.ഐ.ടി.യു.സി.മണ്ഡലം പ്രസിഡന്റ് കെ.എ.ജേക്കബ് അധ്യക്ഷനായി.എം.ആര്.രൂപേഷ്,പി.മുഹമ്മദ് ബഷീര്‍,സി.വി.ശ്രീനിവാസന്,ഐ.കെ.ഹൈദരാലി,പി.കെ.രാജേശ്വരന്,കെ.വി.കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.