Header 1 vadesheri (working)

സി.പി.എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി നിർമിച്ച വീടിൻറെ താക്കോൽ ദാനം ചൊവ്വാഴ്ച

Above Post Pazhidam (working)

ഗുരുവായൂര്‍: ശരീരം തളർന്നുകിടപ്പിലായ ഇരിങ്ങപ്പുറം മാനന്തേടത്ത് രാധാകൃഷ്ണന് സി.പി.എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി നിർമിച്ച വീടിൻറെ താക്കോൽ ദാനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. ജി.എൽ.പി സ്കൂളിന് സമീപം 13 ലക്ഷം രൂപ ചെലവിലാണ് 750 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചിട്ടുള്ളത്. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ, ജില്ല സെക്രട്ടറി എം.എം. വർഗീസ്, ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, ജില്ല കമ്മിറ്റി അംഗം സി. സുമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ലോക്കൽ സെക്രട്ടറി എ.എസ്. മനോജ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. വിവിധ്, വി.കെ. ബ്രിജേഷ് എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

First Paragraph Rugmini Regency (working)