Post Header (woking) vadesheri

മമ്മിയൂരിലെ ഹോട്ടൽ രാത്രി തകർത്ത നിലയിൽ

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിന് മുന്നിലുള്ള ഹോട്ടൽ ശിവദർശനം ഞായറാഴ്ച പുലർച്ചെ പൂർണ്ണമായും തകർത്തു. ഹോട്ടൽ ഉടമയും കെട്ടിട ഉടമയുമായി നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഇതിനിടയിലാണ് ഹോട്ടൽ തകർത്തത് സ്ഥാപന ത്തിൻ്റെ നെടുംതൂണായിരുന്ന ഉടമയുടെ മകൻ മരിച്ചിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ.
കടുത്ത മാനസിക, സാമ്പത്തിക ബുദ്ധിമുട്ടിലും സ്ഥാപനത്തിൻ്റെ നല്ല നടത്തിപ്പിന് വേണ്ടി വായ്പയെടുത്ത തുക കൊണ്ടാണ് സ്ഥാപനം നല്ല രീതിയിൽ നടത്തിയിരുന്നത്.

Ambiswami restaurant

അതിനിടക്കാണ് രാത്രിയുടെ മറവിൽ പുലർച്ചെ സ്ഥാപനം തുടച്ച് നീക്കിയത്.

ഇരുട്ടിൻ്റെ മറവിൽ നടന്ന ആക്രമണത്തിൻ്റെ ആസൂത്രകർക്കെതിരെ ശക്തമായ നിയമ നടപടികൾ എടുക്കണമെന്ന് കെ എച് ആർ എ പോലീസിനോട് ആവാശ്യപ്പെട്ടു . നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ കെ എച് ആർ എ ഗുരുവായൂർ യൂനിറ്റ് ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി

Second Paragraph  Rugmini (working)