Post Header (woking) vadesheri

ശക്തമായ കാറ്റിൽ കടപ്പുറം മേഖലയിൽ വ്യാപക നാശനാഷ്ടങ്ങൾ

Above Post Pazhidam (working)

ചാവക്കാട്: ചാറ്റൽ മഴക്കൊപ്പം അപ്രതീക്ഷിതമായി ആഞ്ഞടിച്ച ശക്തമായ കാറ്റിൽ കടപ്പുറം മേഖലയിൽ വ്യാപക നാശനാഷ്ടങ്ങൾ. മുനക്കക്കടവ് ഹാർബറിൽ കെട്ടിയിട്ട രണ്ട് ബോട്ടുകൾക്ക് ഫിഷ് ലാൻറിങ് സെൻററിൻറെ മേൽക്കൂരക്കും കേട് പറ്റ്. സമീപത്തെ ബോട്ട് റിപ്പയറിങ് കേന്ദ്രമായ മറൈൻ വർക് ഷോപ്പ് കെട്ടിടത്തിൻറെ കൂറ്റൻ മേൽക്കൂര പറന്നു വീണു.

Ambiswami restaurant

Wind and Rain 2- Baot 1

വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെയാണ് മേഖലയിൽ ചെറു മഴക്കൊപ്പം ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ബോട്ടുകാർ മത്സ്യവുമായി തീരമണിയുന്ന നേരമായതിനാൽ മുനക്കക്കടവ് ഹാർബറിൽ കച്ചവടക്കാരും തൊഴിലാളികളുമായി നൂറുകണക്കിന് ആളുകളുമുള്ളപ്പോഴാണ് സംഭവം. കടപ്പുറം മുനക്കക്കടവ് പുതുവീട്ടിൽ ഹസീബിൻറെ ഉടമസ്ഥതയിലുള്ള അൽബഖറ, ബിലാൽ എന്നീ ബോട്ടുകൾക്കാണ് തകരാർ പറ്റിയത്. ഒരു ബോട്ടിൻറെ എൻജിൻ കാബിൻറെ മേൽക്കൂരയും മറ്റൊന്നിൻറെ സൈഡ് പലകയുമാണ് തകർന്നത്. ഫിഷ് ലാൻറിങ് സെൻററിൽ ആളുകൾ നോക്കി നിൽക്കേയാണ് ഷെഡിൻറെ മേൽക്കൂരയിൽ പാകിയ ആസ് ബെസ്റ്റോസ് തകർന്ന് വീണത്. ഫിഷ് ലാൻറിങ് സെൻററിൻറെ തൊട്ട് തെക്ക് ഭാഗത്ത് ബോട്ടുകൾ അറ്റകുറ്റ പണിക്ക് കയറ്റുന്ന എ.പി. ബക്കറിൻറെ ഉടമസ്ഥതയിലുള്ള മാടക്കാവിൽ മറൈൻ വർക് ഷോപ്പിൻറെ മേൽക്കൂരയാണ് പറന്ന് വീണത്. തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച മേൽക്കൂര പറന്ന് പുറത്തെ തെങ്ങൾക്കടുത്താണ് വീണത്. മേഖലയിൽ 20 മിനിറ്റോളം നേരം ആഞ്ഞടിച്ച കാറ്റിൽ പലയിടത്തും തെങ്ങുകളും മുറിഞ്ഞ് വീണിട്ടുണ്ട്.

Second Paragraph  Rugmini (working)