Madhavam header
Above Pot

ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാകണം : ഗവര്‍ണര്‍ പി സദാശിവം

തൃശ്ശൂർ : കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാകണമെന്നും ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട.) പി. സദാശിവം. കേരള ആരോഗ്യസര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ചേര്‍ന്ന പ്രിന്‍സിപ്പല്‍മാരുടെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ആരോഗ്യപരിപാലന രംഗത്ത് മുന്നിലാണെങ്കിലും പുതിയ വെല്ലുവിളികള്‍ഉയരുന്നുണ്ട് .

കാലാവസ്ഥാ വ്യയിയാനം പുതിയ രോഗങ്ങളെ സൃഷ്ടിക്കുകയാണ്. തുടച്ചുമാറ്റപ്പെട്ടുവെന്നു കരുതിയ പലരോഗങ്ങളും ഇന്ന് തിരിച്ചുവരുന്നു. ഇത് തടയാന്‍ ആരോഗ്യ സര്‍വ്വകലാശാല ഉള്‍പ്പടെയുള്ള
സ്ഥാപനങ്ങള്‍ക്ക് കഴിയണം. സമൂഹത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിലാണ് മെഡി
ക്കല്‍ വിദ്യാഭ്യാസ-ചികിത്സാ സ്ഥാപനങ്ങളുടെ ഭാവി. രോഗങ്ങള്‍ തടയുന്നതിനാവശ്യമായ ആരോഗ്യ സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍മാരുടെ സേവനം ഇല്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല. മികവിന്‍്റെ കേ
ന്ദ്രങ്ങളായി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം. ഇതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണം നടക്കണം.

Astrologer

അന്തര്‍ദ്ദേശീയ നിലവാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് കഴിയണം. രൂപീകൃതമായി 9 വര്‍ഷത്തിനുള്ളില്‍ ആരോഗ്യസര്‍വ്വകലാശാലക്കു കീഴില്‍ പല കോളജുകളിലും മികച്ച ഗവേഷണമാണ് നടക്കുന്നത്. ഇത് അഭിനന്ദനാര്‍ഹമാണ്. ഈ കോളേജുകളിലെ ക്ലാസ്മുറികളിലാണ് ഈ സ്ഥാപനത്തിന്‍്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികളെ നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി മെഡി
ക്കല്‍ സ്ഥാപനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. നിപ്പ വൈറസിന്‍്റെ വ്യാപനം തടയുന്നതില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് നടത്തിയത് മാതൃകാപരമായ ഇടപെടലാണ്. കോഴിക്കോട്ഗവ. മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മികച്ച സേവനമാണ് നടത്തിയത്. എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കു പിന്നിലും സാമൂഹികമായ പശ്ചാത്തലമുണ്ട് . ഇത് ഉള്‍കൊണ്ടു കൊണ്ടുള്ള സമീപനമാണ് ആരോഗ്യരംഗത്ത് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണവും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സറ്റുഡന്‍്റ്ഷിപ്പ് സഹായ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കുടുംബാരോഗ്യ കൗണ്‍സെലര്‍ ജേര്‍ണല്‍ പ്രകാശനവും ബുക്ക് ലറ്റ് പ്രകാശനവും നി
പ്പ വൈറസ് തടയുന്നതില്‍ മികവ് പുലര്‍ത്തിയതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
സര്‍വ്വകലാശാല പ്രോ-ചാന്‍സ് ലറും ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജ അ
ധ്യക്ഷയായി. . അനില്‍ അക്കര എം.എല്‍.എ., സര്‍വ്വകലാശാല വൈസ്ചാന്‍
സ്ലർ പ്രൊഫ. ഡോ. എം.കെ.സി. നായര്‍ പ്രഭാഷണം നടത്തി. ആരോഗ്യസര്‍വ്വകലാശാല പ്രോ-വൈസ്ചാന്‍സ്ലര്‍ ഡോ. എ. നളിനാക്ഷന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. എം.കെ. മംഗലം നന്ദിയും പറഞ്ഞു.

Vadasheri Footer