Header 1 = sarovaram
Above Pot

ചാവക്കാട്ടെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ചാവക്കാട് : ചാവക്കാട്ടെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ
പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത് .

old food ckd 1

Astrologer

ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ നഗരസഭാ ബസ്സ്റ്റാന്‍റിന്സമീപം പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ഹോട്ടല്‍, വനിത ഹോട്ടല്‍ ഓവുങ്ങല്‍ പളളിക്ക്
സമീപം പ്രവര്‍ത്തിക്കുന്ന അൽ സാകി -സെയിൻ അൽ മണ്ഡി , ബൈപാസ് റോഡിലുളള സാഫോണ്‍
റെസ്റ്റോറന്‍റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. . പഴകിയ ബീഫ് ചിക്കൻ ചോറ് ,സാമ്പാർ ,അവിയൽ പൂപ്പൽ ബാധിച്ച അച്ചാറുകൾ പൊറാട്ട ,തന്തൂരി റൊട്ടി ,കുഴി മന്തിയുടെ പഴയ സാധനങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത് . ഇതിൽ നഗര സഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓവുങ്ങലിൽ കുഴി മന്തി വിൽക്കുന്ന അൽ സാകി അടച്ചു പൂട്ടിച്ചുവെന്ന് ചാവക്കാട് ഹെൽത്ത് ഇൻസ്‌പെക്ടർ പോൾ തോമസ് പറഞ്ഞു . ഇവിടെ അഞ്ചു രൂപക്ക് നൽകുന്ന പലഹാരം കഴിക്കാൻ വൈകീട്ട് വൻ തിരക്ക് ഉണ്ടാകാറുണ്ട്. വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ നിരോധിച്ച വിഭാഗത്തില്‍പ്പെടുന്ന പ്ലാസ്റ്റിക് കവറുകളും ഹെല്‍ത്ത് സ്ക്വാഡ്പി ടിച്ചെടുത്തു .

new consultancy

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഷമീര്‍.എം.,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവപ്രസാദ്, റിജേഷ്, വസന്ത് എന്നിവര്‍പരിശോധനയ്ക്ക് നേതൃത്വം നല്‍കി. മണ്‍സൂണ്‍ കാലത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമായി നഗരത്തിലെ ഭക്ഷണ പാനീയങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും നിരോധിച്ച പ്ലാസ്റ്റിക്കവറുകള്‍ വില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുളള പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറിഅറിയിച്ചു.

Vadasheri Footer