തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയുടെ സംവരണക്രമം മാറ്റേണ്ടതില്ല : ഹൈക്കോടതി.
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണം പുനഃക്രമീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്.
തുടര്‍ച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംവരണം നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പ് തുടങ്ങിയ ശേഷമുള്ള ഇടപെടല്‍ ശരിയായില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. അതേ സമയം ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന തുടര്‍ച്ചയായി സംവരണമെന്ന ആരോപണം വീണ്ടും പരിശോധിക്കാവുന്നതാണെന്നും കോടതി അറിയിച്ചിട്ടുണ്ട്.