കൊരട്ടിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കുന്നംകുളം അടുപ്പൂട്ടി സ്വദേശി മരിച്ചു

കുന്നംകുളം : കൊരട്ടിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കുന്നംകുളം അടുപ്പൂട്ടി സ്വദേശി മരിച്ചു. പുത്തന്‍പറമ്പില്‍ ചന്ദ്രന്‍ മകന്‍ ജൂബിഷ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊരട്ടിക്കര സെന്ററില്‍ വെച്ചാണ് അപകടം നടന്നത്. സംഭവം നടന്ന ഉടനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ രഞ്ജിനി സഹോദരങ്ങള്‍:ജിതീഷ് ,ജിനേഷ.