Post Header (woking) vadesheri

എം എം ഹസ്സൻ യു ഡി എഫ് കൺവീനർ

Above Post Pazhidam (working)

തിരുവനന്തപുരം: എം എം ഹസ്സനെ യുഡിഎഫ് കൺവീനറായി നിയമിച്ചു. ബെന്നി ബഹന്നാൻ രാജിവച്ച ഒഴിവിലാണ് നിയമനം. ബെന്നി ബഹന്നാൻ സ്വമേധയാ രാജിവച്ചതാണെന്ന് ഹസ്സൻ പറ‍ഞ്ഞു. ഇതിൽ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘടകകക്ഷികളുമായി ആലോചിച്ചാണ് ഹൈക്കമാൻഡിന്റെ തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

Ambiswami restaurant

കഴിഞ്ഞ മാസം 27 നാണ് ബെന്നി ബഹന്നാൻ രാജിവച്ചത്. കോൺഗ്രസിൽ അപസ്വരമുണ്ടാകാതിരിക്കാൻ ധാർമികത ഉയർത്തിപ്പിടിച്ചാണു രാജി. തീർത്തും വ്യക്തിപരമായ തീരുമാനമാണെന്നും ബെന്നി ബഹന്നാൻ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് പദവിയൊഴിഞ്ഞ ഹസനെ യുഡിഎഫ് കൺവീനറാക്കണമെന്ന പൊതു നിർദേശം ഏതാനും മാസം മുൻപ് ഉയർന്നിരുന്നു.

Second Paragraph  Rugmini (working)