Post Header (woking) vadesheri

എളവള്ളി കാക്കശേരിയില്‍ നിന്ന്‌ 150 ഗ്രാം ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു.

Above Post Pazhidam (working)

ഗുരുവായൂർ : എളവള്ളി കാക്കശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 150 ഗ്രാം ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു. കാക്കശേരി വള്ളൂരത്ത് വടുക്കൂട്ട് യദുകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ലഹരി വസ്തുക്കള്‍ തൂക്കം നോക്കാന്‍ ഉള്ള മെഷീനും പിടികൂടി ,മൂന്നു വർഷമായി യദു കൃഷ്ണൻ വീട്ടിൽ ഒറ്റക്കാണ് താമസം

Ambiswami restaurant

രാത്രി സമയത്ത് നിരവധി ആളുകളാണ് ബൈക്കുകളിലും കറുകളിലുമായി ഇവിടെ എത്തിയിരുന്നത് ടെറസിന് മുകളിൽ ടാർ പോളിൻ ഷീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു ലഹരി വസ്തുക്കൾ . 17 ചെറിയ കുപ്പികളിലും രണ്ട് ഡബ്ബകളിലും ആയാണ് ഹഷീഷ് ഓയിൽ സൂക്ഷിച്ചിരുന്നത് . പാവറട്ടി ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ലഹരി വസ്തുക്കൾ പിടി കൂടിയത്.

Second Paragraph  Rugmini (working)