Header 1 = sarovaram
Above Pot

വിദേശത്തേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

Astrologer

കൊച്ചി : വിദേശത്തേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ . തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്ബാശേരി പോലിസിന്റെ പിടിയിലായത്. ബഹ്‌റനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്‌എഫ് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലിസും സിഐഎസ്‌എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ പക്കല്‍ ഹാഷിഷ് ഓയിലാണെന്ന് കണ്ടെത്തിയത്.തുടര്‍ന്ന് പോലിസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.എസ്‌എച്ച്‌ഒ പി ശശികുമാര്‍, എസ്‌ഐ സി പി ബിനോയി, എഎസ്‌ഐ ബിജേഷ്, സിപിഒ മാരായ പി വി ജോസഫ്, രശ്മി പി കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

Vadasheri Footer