Madhavam header
Above Pot

ഗുരുവായൂരും കൊടുങ്ങല്ലൂരും ബന്ധപ്പെടുത്തി ആത്മീയ ടൂറിസം പദ്ധതി നടപ്പാക്കും: കെ.എന്‍.എ ഖാദര്‍

ചാവക്കാട്: വിജയിച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രവും ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിംദേവാലയമായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദും അഴീക്കോട് മാര്‍തോമാ പള്ളിയുമെല്ലാം ബന്ധപ്പെടുത്തി ആത്മീയ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നും ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ പറഞ്ഞു.
ചാവക്കാട് മിനി സ്‌റ്റേഷനു സമീപം നടന്ന യു.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Astrologer

ഗുരുവായൂരിന്റെ പ്രശസ്ത അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തും. നാലു കോടി ജനങ്ങള്‍ വര്‍ഷത്തില്‍ വന്നുപോകുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. ഇത്രയും വര്‍ഷമായി പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു സര്‍ക്കാര്‍ കോളജുണ്ടോ. ജയിച്ചാല്‍ ജനങ്ങളുമൊന്നിച്ച് ഗുരുവായൂരില്‍ വലിയ വികസനം നടപ്പിലാക്കും. ഇത് ഗുരുവായൂരപ്പന്റെ മണ്ണാണ്. ആ മണ്ണിലേക്ക് അവിലുമായി പൂന്താനത്തിന്റെ നാട്ടില്‍ നിന്നും വന്ന കുചേലനാണ് ഞാന്‍. എന്റെ അവില്‍പൊതി ഗുരുവായൂരപ്പന്‍ സ്വീകരിക്കുമെന്ന് എനിക്കുറപ്പാണ് എല്ലാ മതങ്ങളും പറയുന്നത് മനുഷ്യരൊന്നാണെന്നാണ്. അധികാരം നിലനിര്‍ത്താന്‍ കേരളകേന്ദ്ര സര്‍ക്കാരുകള്‍ നമ്മെ ഭിന്നിപ്പിക്കുന്നു.

സി.പി.എം മുക്തഭാരതമെന്നല്ല ബി.ജെ.പി പറയുന്നത് കോണ്‍ഗ്രസ് മുക്തഭാരതമെന്നാണ്. ഇതിലെ അപകടം നാം തിരിച്ചറിയണംഎന്ന് നിയമസഭയില്‍ ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്നും കെ.എന്‍.എ ഖാദര്‍ കൂട്ടിചേര്‍ത്തു. സി എച്ച് റഷീദ്, ഒ അബ്ദുല്‍ റഹിമാന്‍ കുട്ടി, സി.എ മുഹമ്മദ് റഷീദ്, , ആര്‍.വി അബ്ദുള്‍റഹീം , , ,ജോസഫ ് ചാലിശേരി, , സെക്രട്ടറി പി.എം അമീര്‍, , എം.പി കുഞ്ഞിക്കോയതങ്ങള്‍,പി കെ അബൂബക്കര്‍ ഹാജി, കെ നവാസ്, സി എ ഗോപ പ്രതാപന്‍, സി എ ജാഫര്‍ സാദിഖ്, ജലീല്‍ വലിയകത്ത്, ഇ പി ഖമറുദ്ദീന്‍, എന്നിവര്‍ പ്രസംഗിച്ചു.





Vadasheri Footer