Madhavam header
Above Pot

ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി.

Astrologer

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തർക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി. കോഴിക്കോട്​ ഡി.സി.സി പ്രസിഡന്‍റ്​ ടി.സിദ്ദീഖ്​ കൽപറ്റയിലും റിയാസ്​ മുക്കോളി പട്ടാമ്പിയിലും വീണ നായർ വട്ടിയൂർക്കാവിലും മത്സരിക്കാനിറങ്ങും.

മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്​ വി.വി പ്രകാശാണ്​​ നിലമ്പൂരിലെ സ്ഥാനാർഥി. കുണ്ടറയിൽ പി.സി വിഷ്​ണുനാഥിനാണ്​ നിയോഗം. തവനൂരിൽ സിറ്റിങ്​ എം.എൽ.എ കെ.ടി ജലീലിനെ നേരിടാൻ ഒാൺലൈൻ ചാരിറ്റിയിലൂടെ ശ്രദ്ധേയനായ ഫിറോസ്​ കുന്നംപറമ്പിലിനെയാണ്​ കോൺഗ്രസ്​ നിയോഗിച്ചിരിക്കുന്നത്​. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ഫിറോസ്​ തവനൂരിൽ റോഡ്​ ഷോ നടത്തിയിരുന്നു.


പരമ്പരാഗത യു.ഡി.എഫ്​ മണ്ഡലങ്ങളായ പട്ടാമ്പിയും നിലമ്പൂരും കഴിഞ്ഞ തവണ എൽ.ഡി.എഫ്​ തരംഗത്തിൽ കൈവിട്ടിരുന്നു. കെ.മുരളീധരനിലൂടെ വിജയിച്ച വട്ടിയൂർക്കാവ്​ ഉപതെരഞ്ഞെടുപ്പിൽ വി.കെ​.പ്രശാന്തിലൂടെ എൽ.ഡി.എഫ്​ പിടിച്ചെടുക്കുകയും ചെയ്​തിരുന്നു. കൽപറ്റയിൽ കഴിഞ്ഞ തവണ യു.​ഡി.എഫ്​ പാനലിൽ മത്സരിച്ച്​ പരാജയപ്പെട്ട ശ്രേയാംസ്​കുമാറാണ്​ ടി.സിദ്ദീഖിന്‍റെ എതിരാളി. കുണ്ടറയിൽ മന്ത്രി മേഴ്​സിക്കുട്ടിയമ്മയാണ്​ സിറ്റിങ്​ എം.എൽ.എ

Vadasheri Footer