ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയ പ്പ് നല്‍കി.

Above Pot

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ ടി.ബ്രീജകുമാരി അധ്യക്ഷയായിരുന്നു

. ചിത്രകല അധ്യാപകന്‍ കെ.സതീഷ്, പ്രൈമറി അധ്യാപിക ടി.കെ.വത്സല, കെ.ജി.അധ്യാപിക ടി.നിര്‍മ്മല എന്നിവര്‍ക്കാണ് യാത്രയപ്പ് നല്‍കിയത്. 9 മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ എട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. പ്ലസ്ടുവിന് കണക്കില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് രാഹുല്‍ മെമ്മോറിയല്‍ പുരസ്‌കാരവും നല്‍കി. ദേവസ്വം ഭരണസമിതിയംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പ്രിന്‍സിപ്പാള്‍ കെ.പ്രീതി, പി.ടി.എ പ്രസിഡന്റ് രേഖവേണു, കെ.എസ്.മായദേവി തുടങ്ങിയവര്‍ സംസാരിച്ചു.