Post Header (woking) vadesheri

ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷത്തിന് ശനിയാഴ്ച്ച തുടക്കമാകും

Above Post Pazhidam (working)

ഗുരുവായൂര്‍: ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷത്തിന് ശനിയാഴ്ച്ച തുടക്കമാകുമെന്ന് ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 ന് ശനിയാഴ്ച്ച ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ തുടങ്ങുന്ന ആഘോഷപരിപാടി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ഡോ: എല്‍. മുരുകന്‍ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി അനുഗ്രഹ പ്രഭാഷണം നടത്തും. അന്ന് മുതല്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലേയും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ ശ്രീകൃഷ്ണ നാമജപത്തിന് ശേഷം, 2025 ആഗസ്റ്റ് 17 ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ തുടങ്ങുന്ന അഖണ്ഡ നാമജപത്തിന് ശേഷം, പൊന്നുണ്ണിക്കണ്ണന് ഒരുകോടി നെയ്യ് വിളക്ക് തെളിയിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റ് പ്രസിഡണ്ട് കെ. വിലാസിനി, സെക്രട്ടറി പി.എ. പുരുഷോത്തമന്‍, പി.ആര്‍.ഓ: സൗമ്യാ വിനോദ്, ട്രസ്റ്റി മെമ്പര്‍ അനില്‍ രാഘവന്‍ എന്നിവര്‍ അറിയിച്ചു.

Second Paragraph  Rugmini (working)