Post Header (woking) vadesheri

വിദ്യാർത്ഥികൾക്ക് പുകയില ഉൽപനം വിറ്റിരുന്ന ആൾ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : അകലാട് മേഖലയിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ വില്‍പ്പന പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
അകലാട് ഒറ്റയിനി കല്ലുവളപ്പില്‍ ഫൈസലിനേയാണ് (42) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 73 പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളും കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി. എസ്‌ഐ കെ. പ്രദീപ് കുമാര്‍, സി.പി.ഒ മാരായ ലോഫിരാജ്, പ്രശാന്ത്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. ഫൈസല്‍ സ്‌കൂള്‍ പരിസരത്ത് സ്ഥിരം വില്‍പ്പനക്കാരനാണ്. ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് പുകയില ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്നതിനെതിരെ രക്ഷിതാക്കളും രംഗത്ത് വന്നിരുന്നു. പലവട്ടം പൊലീസ് ഇയാളെ പിടിക്കാന്‍ ശ്രമിച്ചതായിരുന്നു.

Ambiswami restaurant