
ഗുരുവായൂര്‍ മേല്‍ശാന്തിയായി പഴയത്ത് സുമേഷ് നമ്പൂതിരിയെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി ഗുരുവായൂർ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ റോഡിൽ പഴയത്ത് മന സുമേഷ് നമ്ബൂതിരി തിരഞ്ഞെടുക്കപ്പെട്ടു.41 വയസ്സുകാരനായ സുമേഷ് നമ്ബൂതിരിക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമാണ്. മൂന്നാം തവണയാണ് ഇദ്ദേഹംമേല്‍ശാന്തിയാകുന്നത്. 2012 ഏപ്രിലിലും 2016 ഒക്ടോബറിലുമാണ്ഇതിനു മുന്‍പ് മേല്‍ശാന്തിയായിരുന്നത്.

മേല്‍ശാന്തി സ്ഥാനത്തേക്ക് 59 അപേക്ഷകളാണ് ലഭിച്ചത്. 50 പേര്‍ കൂടി കാഴ്ച്ചയ്ക്ക് യോഗ്യത നേടി. 50 പേരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ സുമേഷ് നമ്ബൂതിരി തിരഞ്ഞെടുക്കപ്പെട്ടത്. ക്ഷേത്രത്തില്‍ ഉച്ചപൂജ കഴിഞ്ഞശേഷം
ഗുരുവായൂരപ്പനു മുന്നിൽ നമസ്ക്കാരമണ്ഡപത്തിൽ ഇപ്പോഴത്തെ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി വെളളികുംഭത്തിൽ നിന്നും നറുക്കെടുത്തു . ദേവസ്വം ഭരണ സമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു പുതിയ മേൽശാന്തി സെപ്ററംബർ 30 ന് രാത്രി ചുമതലയേൽക്കും ആറ് മാസമാണ് മേല്‍ശാന്തിയുടെ കാലാവധി.

നേരത്തെ 1999 ലും 2009 ലും മേല്‍ശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യന്‍ നമ്ബൂതിരിയുടെ മകനാണ്. കിരാലൂർ പുതുവായ മനക്കൽ ശ്രീദേവി അന്തർജ്ജനമാണ് മാതാവ് .ഭാര്യ കുന്നംകുളം ചിറ്റഞ്ഞൂർ മംഗലത്ത് മനയിൽ ശ്രീദേവി അന്തർജ്ജനം. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി ഗൗതം കൃഷ്ണയും ,നാലാം ക്‌ളാസ് വിദ്യാർത്ഥി ഗൗരി കൃഷ്ണയും മക്കളാണ് . അച്ഛന്റെ കയ്യിൽ നിന്നും പൂജ അഭ്യസിച്ച സുമേഷ് പേരൂർ ദാമോദരൻ നമ്പൂതിരിയിൽ താന്ത്രിക വിധികൾ കരസ്ഥമാക്കി .കാട്ടുമാടം അനിൽ നമ്പൂതിരിയുടെ കൂടെ പുറമെയുള്ള പൂജകൾക്കും പോകാറുണ്ട്
<p >കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ
IA 416 / 19
08 44 / 17
ഐഷാബീ മുതൽപേർ ………………………… ……………….ഹർജിക്കാർ
1 ,മുഹമ്മദ് ആമീൻ s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്‍ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം.
2 ,ഷാജി നവാസ് s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്‍ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം ………………………………1,7 എതൃ കക്ഷികൾ
മേൽ നമ്പ്ര് കേസിലെ 1,7 നമ്പർ എതൃ കക്ഷികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തു വാൻ അനുവദിച്ച് മേൽ നമ്പർ കേസ് 28/ 09/ 20 19 തിയ്യതികളിൽ വിചാരണക്ക് വെച്ചിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു
എന്ന് 2019 സെപ്തംബർ 16 ന്, അഡ്വ: കെ. ഇ .ബക്കർ ഒപ്പ്