Header 1 = sarovaram
Above Pot

ഗുരുവായൂരിന് ഒരു ആംബുലൻസ്

ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫാമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലഞ്ചേരി നാരായണൻ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉൽഘാടനം ഗുരുവായൂർ എം.എൽ.എ ശ്രീ എൻ.കെ. അക്ബർ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു …

ആഗസ്റ്റ് 15ന് വൈകീട്ട് 3മണിക്ക് ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച് ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് താക്കോൽ ഏറ്റുവാങ്ങും … ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ , കൗൺസിലർ ശോഭ ഹരിനാരായണൻ എന്നിവരും പങ്കെടുക്കും

Astrologer

വാർത്ത സമ്മേളനത്തിൽ ഗുരുവായൂർ എൻ.ആർ ഐ പ്രസിഡന്റ് ഷാഫിർഅലി മുഹമ്മദ് , എൻ.ആർ.ഐ യു.എ.ഇ ഫാമിലി പ്രസിഡന്റിന് മുഹമ്മദ് ഷെറിഫ് , അസോസിയേഷൻ ജന.സെക്രട്ടറി സുമേഷ് കൊളാടി , ട്രഷറർ പി.കെ ജമാലുദ്ദീൻ , മുൻ പ്രസിഡന്റ് അഭിലാഷ് വി. ച ന്ദ്രൻ , ട്രസ്റ്റ് ഭാരവാഹി സത്യനാഥ് പി.എൻ എന്നിവർ പങ്കെടുത്തു

Vadasheri Footer