
ഗുരുവായൂരിലെ സ്‌കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ മാഞ്ചിറ റോഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടത്തിയ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി വൈക്കത്തൂർ ആണ്ടൂർ കിഴക്കേതിൽ വീട്ടിൽ ഉദിൻ(30) എന്ന ആളെയാണ് ഗുരുവായൂർ എ സി പി പ്രേമാനന്ദകൃഷ്ണന്റെ നിർദേശപ്രകാരം ടെമ്പിൾ ഇൻസ്പെക്ടർ ജി .അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്

കാട്ടകാമ്പാൽ സ്വദേശിനിയായ ഷീജാസുഗതൻ(47 വയസ്സ്) എന്നവരുടെ KL-48-N-694 നമ്പർ സ്കൂട്ടറാണ് 2025 ജനുവരി 16 ന് 08.25 മണിയോടെ മോഷ്ടിച്ച് കടന്നത്.. വളാഞ്ചേരി സ്വദേശിയായ സുഹൃത്തിന് പണയം വെച്ച മോഷണമുതലും കണ്ടെത്തി.

സ്ക്വാഡിലെ അംഗങ്ങളായ എ എസ് ഐ വിനയൻ.എ എസ് ,. എസ് സി പി ഒ മാരായ രഞ്ജിത്ത്.എൻ ., മധു, സന്ദീഷ് കുമാർ, സി പി ഒ പ്രിയൻ എന്നിവരാണ് പ്രതിയെ തിരുവനന്തപുരത്തുനിന്നും പിടികൂടിയത്. പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി

