Above Pot

ഗുരുവായൂരിലെ കൊമ്പൻ മാധവൻ കുട്ടി ചരിഞ്ഞു

First Paragraph  728-90

ഗുരുവായൂർ : ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി (61) ചരിഞ്ഞു. പുലർച്ചെ 4.30 ഓടെയാണ് അന്ത്യം. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി. ജൂലൈ ഒന്നിന് ആനകൾക്ക് സുഖ ചികിത്സ തുടങ്ങി 48 മണിക്കൂർ ആകുന്നതിനു മുൻപ് തന്നെ കൊമ്പൻ ചരിഞ്ഞത് ആന പ്രേമികളെ കടുത്ത ദുഃഖത്തിൽ ആഴ്ത്തി . തുടരെയായിട്ടാണ് ദേവസ്വത്തിലെ ആനകൾക്ക് മരണം സംഭവിക്കുന്നത്.

Second Paragraph (saravana bhavan

ആനക്കോട്ടയിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് ഗുരുവായൂർ മാധവൻകുട്ടി. ഇതേ പേരിൽ ഒരു ജൂനിയർ താരം വന്നതിനാലാണ് “വലിയ മാധവൻകുട്ടി ആയത്. 1974 ഫെബ്രുവരി മൂന്നിന് കുന്നഞ്ചേരി നാരായണൻ നായരാണ് ആനയെ നടയിരുത്തിയത് .1974ൽ നടയിരുത്തിയ മൂന്ന് ആനകളിൽ ഒന്നാണ് മാധവൻകുട്ടി. (ദേവിയും സത്യ നാരായണുമാണ് ബാക്കിയുള്ളവ ). 1976ലെ മാള ഗജമേളയിൽ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പത്തിൽ നല്ല ശിക്ഷണം ലഭിക്കാഞ്ഞതിനാൽ ആനകളിലെ ‘കേഡി ലിസ്റ്റിൽ ഉൾപ്പെട്ട് പുന്നത്തൂർ കോട്ടയിൽ തറിയിൽ തന്നെ സ്ഥിരമായി നില്ക്കുന്നു.

ദിവസങ്ങൾക്കു മുൻപ് ആനക്കോട്ടയിൽ മാധവൻകുട്ടി പുല്ല് മേഞ്ഞു നടന്നിരുന്ന ചിത്രം ഏറെ വൈറൽ ആയിരുന്നു. വെള്ളം പമ്പ് ചെയ്ത് നൽകിയാൽ മരത്തിൽ ശരീര ഭാഗങ്ങൾ ഉരച്ചു തേച്ച് കുളിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വലിയ കണിശക്കാരനും വാശിക്കാരനുമാണ്. ഒറ്റച്ചട്ടം (ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന) ഗണത്തിലാണ് മാധവൻകുട്ടി. സജിത്ത് ആണ് മാധവൻ കുട്ടിയുടെ ചട്ടക്കാരൻ . ഉത്സവ എഴുന്നെള്ളിപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ ആനകൾക്ക് നടത്തമാണ് ഏക വ്യായാമം. ദേവസ്വത്തിലെ ആനകളുടെ അപ്രതീക്ഷിത മരണങ്ങൾ സംബന്ധിച്ച് ദേവ പ്രശ്നം നോക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

ജന്തു സ്നേഹികളുടെ കടുത്ത നിലപാട് ആണ് നാട്ടാനകളുടെ അന്ത്യത്തിന് കരണമാകുന്നതെന്ന വാദവും ഉയരുന്നുണ്ട് . പണ്ട് എഴുന്നള്ളിപ്പികൾക്ക് നടത്തി കൊണ്ട് പോയിരുന്ന ആനകളെ വാഹനത്തിൽ മാത്രമാണ് ഇപ്പോൾ കൊണ്ട് പോകുന്നത് . നടത്തം ആനകൾക്ക് നല്ല വ്യായാമം ആയിരുന്നു .വർഷങ്ങൾ ആയി യാത്ര മുഴുവൻ വാഹനത്തിലുമായതോടെ ആനകൾ വ്യായാമം ഇല്ലാതെ കെട്ട് തറയിൽ നിന്ന് മുരടിക്കുന്ന നിലയിൽ ആയി ഇത് ആനകൾക്ക് ശാരീരിക ദോഷം ചെയ്യുമെന്ന് മനസിലാക്കിയ വനം വകുപ്പ് ദിവസവും അഞ്ചു കിലോമീറ്റർ ദൂരം ആനകളെ നടത്തണമെന്ന് അടുത്തിടെ ദേവസ്വത്തിന് നിർദ്ദേശം നൽകിയത്