Madhavam header
Above Pot

വാക്സിൻ വിതരണയത്തിലെ അപാകത കോൺഗ്രസ്സ് നിൽപ്പ് സമരം നടത്തി

ഗുരുവായൂർ: എല്ലാ ജനങ്ങൾക്കും അവരുടെ സ്വന്തം പ്രദേശത്ത് വാക്സിൻ സൗകര്യം ഒരുക്കുക – വാക്സിൻ വിതരണം മുൻഗണന നൽകി സുതാര്യമാക്കുക. വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിയ്ക്കുക എന്നീ ആവശ്യങ്ങളുമായി ,എല്ലാ ബൂത്ത് കമ്മിറ്റികളിലും നിൽപ്പ് സമരം നടത്തി. ഗുരുവായൂർ മണ്ഡലതല സമരം നഗരസഭാ ഓഫീസിന് മുന്നിൽ .മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ: ടി.എസ് അജിത് ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ.ബാലൻ വാറനാട്ട്, ശശി വാറനാട്ട്, നഗരസഭാ കൗൺസിലർമാരായ സി.എസ്.സൂരജ്, വി.കെ.സുജിത്ത്, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി വി.കെ.ജയരാജ്, എംപീസ് കെയർ കൺവീനർ വി.എസ് നവനീത് എന്നിവർ സംസാരിച്ചു.നഗരസഭാ പ്രദേശത്തെ പതിനഞ്ച് വാർഡുകളിലും കോവിഡ്നിയന്ത്രണങ്ങളോടെ പ്രതിഷേധ സമരം നടത്തി – വിവിധകേന്ദ്രങ്ങളിൽ ,നിയോജകമണ്ഡലം,ബ്ലോക്ക്,മണ്ഡലം, ബൂത്ത്,വാർഡ് നേതാക്കൾ നേത്യത്വം നൽകി,,,,

Vadasheri Footer