Post Header (woking) vadesheri

ഗുരുവായൂരിലെ കാണിക്ക ഉരുളിയിൽ നിന്നും മോഷണം നടത്തിയ ആൾ അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കാണിക്കയിടുന്നതിനായി വെച്ചിരുന്ന ഉരുളിയിൽ നിന്നും മോഷണം നടത്തിയ ആൾ പിടിയിൽ തൃശൂർ ചാഴൂർ തെക്കിനിയേടത്ത് വീട്ടിൽ ചന്ദ്ര ശേഖരൻ മകൻ സന്തോഷ് കുമാറിനെ (50 ) യാണ് ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ കെ. ഗിരി അറസ്റ്റ് ചെയ്തത്.

Ambiswami restaurant


ഇന്നലെ ഉച്ചയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിനകത്തുള്ള ഗണപതി ക്ഷേത്രത്തിന് എതിർ വശത്തുള്ള സരസ്വതി മണ്ഡപത്തിൻ്റെ മുന്നിൽ ഭക്തർക്ക് കാണിക്കയിടുന്നതിനായി വെച്ചിട്ടുള്ള ഉരുളിയിൽ നിന്നും 11,800 രൂപയോളം രൂപയാണ് മോഷണം നടത്തിയതിനാണ് അറസ്റ്റ് . പ്രതിയിൽ നിന്നും മോഷണം നടത്തിയ മുതലുകൾ കണ്ടെടുത്തു .

Second Paragraph  Rugmini (working)

ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . പ്രതിക്ക് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി സമാനമായ പതിനെട്ടോളം കളവു കേസ്സുകൾ ഇയാൾക്കെതിരെ ഉണ്ട്. അന്വേഷണസംഘത്തിൽ എ എസ് ഐ മാരായ സാജൻ, രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധാകരൻ , രതീഷ്, ഗോപകുമാർ, എന്നിവരും ഉണ്ടായിരുന്നു