Post Header (woking) vadesheri

പ്രതിഷേധത്തിന് ഫലം കണ്ടു , ഗുരുവായൂരിൽ വിഷു ദിനത്തിൽ പുലർച്ചെ ഭക്തർക്ക് ദർശന സൗകര്യം,വി ഐ പി ദർശനമില്ല

Above Post Pazhidam (working)

ഗുരുവായൂര്‍: ദേവസ്വം ഭരണ സമിതി അംഗങ്ങൾ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിഷുദിവസം പുലര്‍ച്ചെ ഭഗവദ് ദര്‍ശനം നടത്താന്‍ ദേവസ്വം അനുമതിനല്‍കി . ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശനം ചടങ്ങുമാത്രമായി നടത്തുമെന്നും, ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനം അനുവദിയ്ക്കില്ലെന്നും അഡ്മിനിസ്റ്റ്രേറ്റര്‍ കഴിഞ്ഞദിവസം ഇറക്കിയ വാര്‍ത്താകുറിപ്പ് വിവാദമായതിനെതുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന അടിയന്തിര ഭരണസമിതി യോഗം ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്.

Ambiswami restaurant

Second Paragraph  Rugmini (working)

വിഷുദിവസം വിഷുക്കണിയ്ക്കായി നടതുറക്കുന്ന 2.30-മുതല്‍ 4.30-വരേയുള്ള സമയത്ത് ഓണ്‍ലൈന്‍ ബുക്കിങ്ങില്ലാതെയാണ് ക്ഷേത്രം ചുറ്റമ്പലത്തില്‍ പ്രവേശിച്ച് വാതില്‍മാടത്തിന് മുന്നില്‍നിന്നുകൊണ്ട് ഭഗവാനെ കണ്ട് തൊഴാനുള്ള സൗകര്യം ദേവസ്വം ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ദിവസവും രാവിലെ 4.30-മുതലാണ് ഓണ്‍ലൈനിലൂടെ വരുന്ന ഭക്തര്‍ക്കുള്ള ദര്‍ശന സൗകര്യം. എന്നാല്‍ വിഷുവിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വിഷുക്കണിയ്ക്കായി നടതുറക്കുന്ന പുലര്‍ച്ചെ 2.30-മുല്‍ 4.30-വരേയുള്ള സമയത്ത് ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടേയല്ലാതെ ദേവസ്വം സൗകര്യം ഒരുക്കിയത്.

Third paragraph

എന്നാല്‍ ഈ സമയത്ത് വാതില്‍മാടത്തിനുമുന്നില്‍ നിന്നുകൊണ്ടുള്ള ദര്‍ശനത്തില്‍ വിഷുക്കണി ദര്‍ശനം അസാധ്യമാണ്. ക്ഷേത്രം ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തില്‍ തെക്കുഭാഗത്തായിട്ടാണ് ഭഗവാന്റെ കണിയൊരുക്കുന്നത്. ചുറ്റമ്പലത്തില്‍ പ്രവേശിച്ച് സോപാനപടിയില്‍നിന്ന് ആദ്യം കണികണ്ടശേഷം ഗുരുവായുരപ്പ ദര്‍ശനം കൂടി സാധ്യമാക്കിയാണ് സാധാരണ ഭക്തര്‍ വിഷുക്കണി ദര്‍ശനം പൂര്‍ത്തിയാക്കുക.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമില്ലാത്തതിനാല്‍ വിഷുദര്‍ശനമാണ് ഭക്തര്‍ അനുഭവിച്ചറിയുക. വിഷുദിവസം നാലമ്പലത്തിനകത്ത് പ്രവര്‍ത്തിയുള്ള ജീവനക്കാര്‍ക്കൊഴികെ മറ്റ് പാരമ്പര്യ പ്രവര്‍ത്തിക്കാര്‍, ഭരണസമിതി അംഗങ്ങള്‍, വി.ഐ.പികള്‍ തുടങ്ങിയവര്‍ക്കാര്‍ക്കും പ്രവേശനമുണ്ടായിരിയ്ക്കയില്ലെന്നും അഡ്മിനിസ്റ്റ്രേറ്റര്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.