Header 1 = sarovaram
Above Pot

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ സമർപ്പിച്ച് ചെന്നൈ സ്വദേശികൾ . ഗുരുവായൂരപ്പ ഭക്തരായ ചെന്നൈ ചെട്ടിനാട് സ്വദേശി ഹരിനാരായണനും അമ്മ ശിവകാമിയും ചേർന്നാണ് കൃഷ്ണനാട്ടം കോപ്പുകൾ വഴിപാടായി നൽകിയത്.

Astrologer

പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്ര നടയിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ : വി.കെ.വിജയൻ കൃഷ്ണനാട്ടം കോപ്പുകൾ ഏറ്റുവാങ്ങി . കൃഷ്ണ മുടി , കൃഷ്ണന്റെ ഉത്തരീയം , കുപ്പായം ഞ്ഞൊറി , കഴുത്താരം എന്നിവയാണ് സമർപ്പിച്ചത് . കൃഷ്ണനാട്ടം ചമയ ശിൽപി കെ.ജനാർദ്ദനനാണ് കോപ്പുകൾ നിർമ്മിച്ചത്

Vadasheri Footer