ഗുരുവായൂരിൽ വാക്സിനില്ല , യു ഡി എഫ് കൗൺസിൽ യോഗം ബഹിഷ്കരിച്ചു
ഗുരുവായൂർ : നഗരസഭ നിവാസികൾക്ക് വാക്സിൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് യുഡി എഫ് ജനപ്രതിനിധികൾ ഇന്നു നടന്ന നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചു പ്രതിഷേധിച്ചു
പല തവണകളായി ചെയർമാന്റെയടക്കം മുന്നിൽ വാക്സിന്റെ ലഭ്യതയ്ക്കായി ആവശ്യമുന്നയിക്കുമ്പോഴും, ഉറപ്പു തന്നിരുന്ന ചെയർമാനടക്കമുള്ള ഭരണാധികാരികൾ ഇനങ്ങളെ കൊഞ്ഞനം കുത്തി കാണിക്കുന്ന സമീപനമാണ് സ്വീകരിച്ചു പോരുന്നത് എന്നും യുഡി എഫ് കുറ്റപ്പെടുത്തി.
കിടപ്പു രോഗികൾക്ക് വീടുകളിൽ ചെന്ന് വാക്സിനേഷൻ നൽകും എന്നു പറഞ്ഞു ഉദ്ഘാടന മാമാങ്കം നടത്തി യതല്ലാതെ ആ പദ്ധതി ഉപേക്ഷിച്ച പോലെയാണ് കാണുന്നത്. ഗുരുവായൂരിലെ ജനങ്ങളെ കുറേയായി പറഞ്ഞു വഞ്ചിക്കുന്ന ഈ സമീപനം ഇനിയും തുടരാൻ അനുവദിക്കുകയില്ല യെന്നും യു ഡി എഫ് നേതാക്കൾ പറഞ്ഞു. കൗൺസിൽ ബഹിഷ്കരിച്ച യുഡി എഫ് ജനപ്രതിനിധികൾ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി ഉദയൻ അധ്യക്ഷത വഹിച്ചു.
യുഡി എഫ് നേതാവും, പാവർട്ടി ബ്ലോക്ക’ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമായ എ ടി സ്റ്റീഫൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റുമാരായ ജോയി ചെറിയാൻ, ഒ കെ ആർ മണികണ്ഠൻ, ടി എ ഷാജി , കെ പി എ റഷീദ്, ബി വി ജോയി, സി എസ് സൂരജ്, വി കെ സുജിത്ത്, അജിത അജിത്ത്, ഷഫീന ഷാനിർ, ഷീൽവ ജോഷി, ജീഷ്മ സുജിത്, മാഗി ആൽബർട്ട്, രേണുക ടീച്ചർ എന്നിവർ പങ്കെടുത്തു.