
ഗുരുവായൂരിൽ “സ്പോൺസർ മാഫിയകളും പ്രാഞ്ചിയേട്ടന്മാരും “.

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വത്തിൽ ഇപ്പോൾ സ്പോണ്സർ മാഫിയകളുടെ കാലം, ദേവസ്വത്തിന് എന്ത് വികസന പ്രവർത്തനം നടത്തണമെങ്കിലും ഈ മാഫിയ സംഘം സ്‌പോൺസറെ കണ്ടെത്തി കൊടുക്കും , ദേവസ്വ ത്തിലെ ചില ഉദ്യോഗസ്ഥരും , കരാറുകാരും, ലോഡ്ജ് നടത്തിപ്പുകാരും, ഹൈ ടെക് കൂട്ടി കൊടുപ്പുകാരും അടങ്ങുന്ന മാഫിയ സംഘമാണ് ഗുരുവായൂരിൽ എന്ത് വികസനം പ്രവർത്തനം നടക്കണം എന്ന് തീരുമാനിക്കുന്നതത്രെ .

മൂവായിരത്തോളം കോടി രൂപ നിക്ഷേപമുള്ള ദേവസ്വത്തിന് അതിൽ നിന്നും പണം എടുത്ത് നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ സ ർക്കാർ അനുമതി ലഭിക്കാൻ ഏറെ സമയം ചിലവഴിക്കണം പുറമെ ഓഡിറ്റിന് വിധേയമാകുകയും .വേണ്ടി വരും . രണ്ടു വർഷത്തെ കാലാവധിയിൽ വരുന്ന ഭരണ സമിതിക്ക് ഒരു പദ്ധതിയും തുടങ്ങി ഉൽഘാടനം ചെയ്യാൻ കഴിയില്ല , ഉത്ഘാടനം ചെയ്യുമ്പോഴാണല്ലോ തങ്ങളുടെ പേരുകൾ തങ്കലിപികളിൽ കൊത്തി വെക്കാൻ സാധിക്കുകയുള്ളൂ . ഇതിനുള്ള പരിഹാരമാണ് സ്പോൺസർമാരെ കണ്ടെത്തുക എന്നത് .

പ്രാഞ്ചി യേട്ടന്മാർ ഏറെയുള്ള കേരളത്തിൽ സ്പോൺസർമാരെ കണ്ടെത്താനും ബുദ്ധിമുട്ട് ഇല്ല . കോടിക്കണക്കിനു ഭക്തർ വരുന്ന സ്ഥലത്ത് തങ്ങളുടെ പേര് പ്രദർശിപ്പിക്കാൻ കഴിയുക എന്നത് നിസാരകാര്യമായല്ല ഈ പ്രാഞ്ചിയേട്ടന്മാർ കാണുന്നത്. അതിനു വേണ്ടി എത്ര മുടക്കാനും ഇവർക്ക് മടിയില്ല , നിർമാണത്തിന്റെ എല്ലാ കാര്യങ്ങളും ഈ മാഫിയ വഴിയാണ് നടക്കുക. ദേവസ്വം അധികൃതരെ സന്തോഷിപ്പിച്ചാലേ സ്പോൺസർ ഷിപ്പിനു അനുകൂലമായ തീരുമാനം എടുക്കുകയുള്ളു വത്രെ , പണം വീശി എറി യുന്ന പ്രാഞ്ചിയേട്ടന്മാർക്ക് തങ്ങളുടെ പ്രതാപം തലമുറകൾക്ക് കാണിച്ചു കൊടുക്കാൻ കഴിയും എന്നതാണ് മെച്ചം ,
കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്ത വെങ്കല ഗരുഡ പ്രതിമയിൽ വഴിപാടുകാരന്റെ പേര് കൊത്തി വെച്ചിട്ടുള്ളത് സുനാമിയെ പോലും അതിജീവിക്കുന്ന രീതിയിലാണ് എന്നാണ് ഭക്തർ ആക്ഷേപിക്കുന്നത് .ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഭക്ത രുടെ രോഷം അണ പൊട്ടുകയാണ് . ക്ഷേത്രം തന്നെ പൊളിച്ചു പണിത് പേര് കൊത്തിവെക്കാൻ ഇക്കൂട്ടരെ അനുവദിക്കുമോ എന്നാണ് ഇപ്പോൾ ഭക്തർ ആശങ്ക പെടുന്നത് . ഒപ്പം ഭരണ സമിതി അംഗങ്ങളുടെയും മാഫിയ സംഘ അംഗങ്ങളുടെ യും പേരുകൾ കൂട്ടത്തിൽ കൊത്തി വെക്കാമല്ലോ ,
കിഴക്കേ നടപ്പുര നിർമിച്ച പ്രവാസിക്കും തന്റെ സ്ഥാപനത്തിന്റ പരസ്യം തന്നെ മുഖ്യം , ഇദ്ദേഹം നിർമാണത്തിന് കോടികൾ മുടക്കിയിട്ടാണ് പരസ്യം സ്ഥാപിച്ചത് എന്ന് വേണമെങ്കിൽ ആശ്വസിക്കാം . അതെ സമയം പഴയ ദേവസ്വം ഓഫീസിന്റെ മതിലിൽ ഒരു സ്‌പോൺസറുടെ പരസ്യം കണ്ടാൽ തോന്നുക ആ ഓഫീസ് നിർമിച്ചത് ഈ മഹാൻ ആണെന്നാണ് . എന്നാൽ ആയിരങ്ങൾ മാത്രം ചിലവ് വരുന്ന ഒരു പ്രവർത്തി ചെയ്ത് തന്ത്രിയെ കൊണ്ട് ഉൽഘാടനം നടത്തി തങ്ങളുടെ പേരുകൾ കൊത്തി വെക്കുക യായിരുന്നുവത്രെ . ഇതൊന്നും പരിശോധിക്കാൻ ദേവസ്വം ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും താല്പര്യമില്ല .
തങ്ങൾ ഭരിക്കുന്നത് പാർട്ടി നിയന്ത്രണത്തിൽ ഉള്ള ഒരു സഹകരണ സ്ഥാപനം എന്ന ലാഘവ ത്തിലാണത്രെ ലോക പ്രശസ്തിയുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ഭരണാധികാരികൾ, . തൊഴാൻ എത്തിയ തന്റെ ഇഷ്ടക്കാർക്ക് നൽകിയ സൗജന്യ പ്രസാദാക്കിറ്റിൽ കളഭം വെക്കാൻ മറന്നുപോയ ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്ത ആളുടെ ഭരണത്തിൽ ഇതൊന്നും നടന്നില്ലെങ്കിലെ അത്ഭുതമുള്ളൂ , നടപടി നേരിട്ട ഉദ്യോഗസ്ഥൻ പാർട്ടിയുടെ നേതാവ് കൂടിയാകുമ്പോഴാണ് ഇവരുടെ മനസിന്റെ വലുപ്പം വെളിപ്പെടുന്നത്