Header 1 vadesheri (working)

ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രുവരി 16ന് തുടങ്ങും

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സഹസ്രകലശ ചടങ്ങുകള്‍ ഫെബ്രുവരി 16ന് തുടങ്ങും. കലശ ചടങ്ങുകളില്‍ താന്ത്രിക പ്രധാന്യമുള്ള തത്വകലശം 22 നും, സഹസ്ര കലശാഭിഷേകം 23 നുമാണ്. 24 നാണ് പ്രശസ്തമായ ഗുരുവായൂര്‍ ആനയോട്ടവും കൊടിയേറ്റവും. ഉത്സവം നടത്തുന്നതുമായി ബന്ധപെട്ട് യോഗം ചേരുന്നതിന് കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല.

Second Paragraph  Amabdi Hadicrafts (working)

ഉത്സവം വിപുലമായി നടത്തുന്നതിന് ഭരണസമിതിക്ക് ആലോചനയുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ നടത്താനാകൂ. ആനയോട്ടം കാണുന്നതിന് സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി വലിയ ജനാവലിയാണ് എത്തുക. കഴിഞ്ഞ ഉത്സവത്തിന്റെ അവസാന ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ കോവിഡിന്റെ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

പിന്നീട് ഉത്സവം നിയന്ത്രണങ്ങളോടെയാണ് പൂര്‍ത്തീകരിച്ചത്. ഗുരുവായൂര്‍ ക്ഷേത്രോത്സവം ഭക്ഷണ സമൃദ്ധിയിലും, കലാ മേളങ്ങളുടേയും സമന്വയമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ് ഭക്തര്‍.