Post Header (woking) vadesheri

ഗുരുവായൂരിൽ പ്രസാദ ഊട്ട് പുനഃരാരംഭിക്കാൻ ദേവസ്വം തീരുമാനിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ നിർത്തിവെച്ചിരുന്ന പ്രസാദ ഊട്ട് പുനരാരംഭിക്കാൻ ദേവസ്വം തീരുമാനം. ഫെബ്രുവരി 18 (വെള്ളിയാഴ്ച) മുതൽ പ്രസാദ ഊട്ട് പാഴ്സലായി നൽകുന്നത് വീണ്ടും തുടങ്ങും. ഉച്ചഭക്ഷണവും അത്താഴവും പാഴ്സലായി നൽകും. ഉച്ചഭക്ഷണം 1000 പാഴ്സലും രാത്രി ഭക്ഷണം ലഭ്യമായ നേദ്യം പാഴ്സലാക്കിയും നൽകാനാണ് ഇന്നു രാത്രി ചേർന്ന അടിയന്തിര ദേവസ്വം ഭരണസമിതി തീരുമാനിച്ചത്.

Ambiswami restaurant

.ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസിൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭരണ സമിതി അംഗങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി.മോഹനകൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു

Second Paragraph  Rugmini (working)