Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലെ രാമകൃഷ്ണ ലഞ്ച്ഹോമിൽ അഗ്നി ബാധ

ഗുരുവായൂര്‍: ക്ഷേത്രനടയിലെ ഹോട്ടലില്‍ അഗ്‌നിബാധ . കിഴക്കേ നടയിലെ രാമകൃഷ്ണ ലഞ്ച് ഹോമിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി . ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ഉടൻ തന്നെ പുറത്താക്കി. വൈകീട്ട് അടുക്കളയിലെ എണ്ണ ചട്ടിയിലേക്ക് തീ പടർന്നതാണ് അപകട കാരണം .

Astrologer

അടുക്കളയിൽ നിന്ന് ചിമ്മനി യിലേക്ക് തീപടർന്നു . അടുക്കളയിലെ തീ ഹോട്ടൽ അധികൃതർ കെടുത്തിയെങ്കിലും നാലു നില കെട്ടിടത്തിന്റെ ഉയരത്തിലുള്ള ചിമ്മിനിയിൽ തീ നിന്ന് കത്തുന്നത് പരിഭ്രാന്തി പരത്തി , ഫയർ ഫോഴ്‌സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ വി അജിത് കുമാർ ,ആർ മൂർത്തി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം ചിമ്മിനിയുടെ മുകളിൽ നിന്ന് താഴേക്ക് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത് .

ഫയർമാൻ മാരായ ,എം മഹേശൻ ,ഇ ആർ അരുൺ രാജ്, എസ് സുനിൽ കുമാർ, പി ഒ വിത്സൺ ,കെ എസ് അശ്വിൻ , എം ഗണേശൻ , സഞ്ജയ് സനൽ, ഹോം ഗാർഡ് സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്

Vadasheri Footer