Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ബാലഗോകുലം ഒരുക്കുന്ന മഹാഗോപൂജ ഞായറാഴ്ച്ച

ഗുരുവായൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഒരുക്കുന്ന മഹാഗോപൂജ ഞായറാഴ്ച്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ക്ഷേത്രം വടക്കേ നടയില്‍ നടക്കുമെന്ന് ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോപൂജയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രം ഓതിയ്ക്കന്‍ മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി നേതൃത്വം നല്‍കും. ഗോപൂജയ്ക്ക് ശേഷം നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

Astrologer

ജില്ല സ്വാഗത സംഘം ചെയര്‍മാന്‍ പി.എസ്. പ്രേമാനന്ദന്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍, സായ് സജ്ഞീവനി ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ഹരിനാരായണന്‍, ഗുരുവായൂര്‍ നാരായണാലയം മഠാധിപതി സ്വാമി സദ്മയാനന്ദ സരസ്വതി എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ബാലഗോകുലം ഉത്തരമേഖല അദ്ധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

ജന്മാഷ്ടമി ദിനത്തില്‍ പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന എന്ന സന്ദേശ വാക്യവുമായി ഗുരുവായൂര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍, തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ സംഗമിച്ച് മജ്ഞുളാല്‍ വഴി ഗുരുവായൂര്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് നാരായണാലയത്തില്‍ സമാപിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗോപൂജ മുഖ്യ സംയോജക് എം.എസ്. രാജന്‍, ബാലഗോകുലം തൃശ്ശൂര്‍ ജില്ല കാര്യദര്‍ശി പി.ജി. ഷമ്മി, ഗോകുലജില്ല കാര്യദര്‍ശി പി.കെ. ശിവദാസ്, ഗുരുവായൂര്‍ നഗരം ആഘോഷ പ്രമുഖ് സി. മാധവപ്രസാദ് എന്നിവര്‍ അറിയിച്ചു

Vadasheri Footer