Post Header (woking) vadesheri

ഗുരുവായൂരിൽ നിവേദ്യത്തിൽ നിന്നും കീഴ് ശാന്തിക്ക് പൊള്ളലേറ്റു

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ നിവേദ്യം കൊണ്ടുപോകുന്നതിനിടെ ക്ഷേത്രം കീഴ്ശാന്തിയ്ക്ക് പൊള്ളലേറ്റു. ക്ഷേത്രം കീഴ്ശാന്തി മൂത്തേടത്ത് ഇല്ലത്ത് ഹരിശങ്കറിനാണ് പൊള്ളലേറ്റത്. നിസ്സാര പൊള്ളലേറ്റ അദ്ദേഹത്തെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേയ്ക്ക് മടങ്ങി. രാവിലെ ക്ഷേത്രം തെക്കേ തിടപ്പള്ളിയില്‍നിന്നും തയ്യാറാക്കിയ പാല്‍പായസം നാലമ്പലത്തിനകത്തേക്ക് കൊണ്ടുപോകുന്നതിനിടേയാണ് വഴുക്കി വീണ് കീഴ്ശാന്തിയ്ക്ക് പൊള്ളലേറ്റത്.