Header 1 = sarovaram
Above Pot

പാർക്കിങ്ങിന് ഫീസ് ഈടാക്കൽ , ദേവസ്വം നടപടി ഭക്തജങ്ങളോടുള്ള വെല്ലുവിളി : ഡി.എസ്.ജെ.പി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഗുരുവായൂര്‍ ക്ഷേത്രത്തെ കച്ചവട കണ്ണോടു കൂടി കാണുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.എസ്.ജെ.പി സംസ്ഥാന ട്രഷറര്‍ ദിലീപ് നായര്‍. കേന്ദ്ര സര്‍ക്കാര്‍, ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് സൗകര്യമായി ക്ഷേത്ര ദര്‍ശനം നടത്താന്‍ പ്രസാദ് പദ്ധധിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കിയ ബഹുനില പാര്‍ക്കിങ്ങ് സമുച്ചയം, ഭക്തജനങ്ങള്‍ക്ക് സൗജന്യമായി തുറന്നുകൊടുക്കണം.

Astrologer

പാര്‍ക്കിങ്ങിന് പണം ഈടാക്കുന്ന ദേവസ്വം തീരുമാനം പുന: പരിശോധിക്കണമെന്നും, ഗുരുവായൂരിന്റെ നെടുംതൂണായ വ്യാപാരികളെ അവഹേളിക്കുന്ന ദേവസ്വം ചെയര്‍മാന്റെ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനു നല്‍കിയ പല പദ്ധതികളും സ്വന്തം പദ്ധതികളാക്കി അവതരിപ്പിച്ച് കൈയ്യടി നേടാനുള്ള ശ്രമമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇടതു സര്‍ക്കാര്‍ ചെയ്യ്തു കൊണ്ടിരിക്കുന്നത്.

പാര്‍ക്കിങ് സമുച്ചയം ദേവസ്വത്തിന്റേതാണന്ന് അവകാശപ്പെടുന്ന ചെയര്‍മാന്‍, എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും ദിലീപ് നായര്‍ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പിന്‍തുണയോടെ ഗുരുവായൂരില്‍ നിന്ന് മത്സരിച്ച സ്ഥാനാര്‍ത്ഥി എന്ന നിലയില്‍, ബി.ജെ.പിയുടെ സമരത്തിന് പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നതായും ഡി.എസ്.ജെ.പി നേതാവ് ദിലീപ് നായര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Vadasheri Footer