Header 1 = sarovaram
Above Pot

ഗരുവായൂരിൽ കദളി -പൂവൻ പഴങ്ങൾക്ക് വിലക്ക് , ഇപ്പോൾ താരം നേന്ത്രപ്പഴം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പഴം പഞ്ചസാര ശീട്ടാക്കുന്നവർക്ക് പ്രസാദമായി നൽകുന്നത് നേന്ത്രപ്പഴം , കദളി പഴം കിട്ടാനില്ലെങ്കിൽ പൂവം പഴമാണ് നൽകുക , പൂവം പഴത്തിനു വില കൂടുതൽ ആയതുകൊണ്ടാണ് കരാറുകാരൻ നേന്ത്ര പഴം നൽകുന്നത് 30 രൂപക്ക് പഴം പഞ്ചസാര ശീട്ടാക്കുന്ന ഭക്തന് ഒരു പാക്കറ്റ് സേലം പഞ്ചസാരയും രണ്ട് കദളി അല്ലങ്കിൽ പൂവൻ പഴമാണ് പ്രസാദമായി നൽകേണ്ടത് . എന്നാൽ ഇപ്പോൾ ഒരു ചെറിയ നേന്ത്ര പഴം നൽകി അഡ്ജസ്റ്റ് ചെയ്യുകയാണ് ദേവസ്വം .

Astrologer

ഭഗവാന് നിവേദിക്കുന്നു എന്ന സങ്കല്പത്തിലാണ്‌ ഭക്തർ പഴം പഞ്ചസാര ശീട്ടാക്കുന്നത് , നൽകുന്ന നേന്ത്രപ്പഴം ആണെങ്കിൽ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മൂന്നാം തരം പഴവു മാണ് .നൂറു ഗ്രാം പോലും തൂക്കം ഇല്ലാത്ത, മൂപ്പെത്താത്ത കായ പഴുപ്പിച്ച ഒരു നേന്ത്ര പഴമാണ് നല്കന്നത് . ഇത് വഴി കരാറുകാരന് ദിനം പ്രതി വൻ തുകയാണ് കൊള്ളലാഭം ഉണ്ടാക്കുന്നത് . ക്ഷേത്ര ത്തിലെ ഉദ്യോഗസ്ഥരുമായി വളരെ അടുപ്പം ഉള്ള കരാറുകാരൻ ആയതിനാൽ ഉദ്യോഗസ്ഥർ ഇതിനെല്ലാം കൂട്ട് നിൽക്കുകയാണ് . വേണ്ടപ്പെട്ടവർ ഗുരുവായൂർ ക്ഷേത്രം വഴി പണം സമ്പാദിച്ചോട്ടേ എന്ന വികാരമാണ് ഈ ഉദ്യോഗസ്ഥരെ ഭരിക്കുന്നതത്രെ ,

ഭരണ സമിതിക്കാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ല ഏകദശി ദിവസം ദേവസ്വം നടത്തുന്ന ഉദയാസ്തമന പൂജ മാറ്റി വെക്കാൻ എങ്ങിനെ കഴിയും എന്ന ഗവേഷണത്തിലാണ് അവർ , പ്രതിഷ്ഠ ദിനത്തിലെ പ്രധാന പൂജ ആയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഇതിനെ കണ്ടിരുന്നത് , ലോകത്ത് ഉള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷ്ഠ ദിനത്തിൽ വിശേഷ പൂജകൾ ഉണ്ടാകും , അത് അട്ടിമറിക്കാനാണ് ഭരണ സമിതി നീക്കം നടത്തുന്നത് എന്നാണ് ആക്ഷേപം , ഇത് വല്ല അജണ്ടയുടെയും ഭാഗമാണ് എന്ന് ആരെങ്കിൽം തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല ഉദയാസ്തമന പൂജ എന്നാൽ ഉദയം മുതൽ അസ്തമയം വരെ നടത്തുന്ന പൂജ ആണ് എന്ന് കരുതുന്നവരും ഇവിടെ ഉണ്ടല്ലോ

, കൊരട്ടി മുത്തിയുടെ തിരുനാൾ കഴിഞ്ഞാൽ കേരളത്തിൽ പൂവം പഴത്തിനു വില കുറയുമെന്ന് വ്യാപാരികൾഅഭിപ്രായപ്പെട്ടു . അതിനു ശേഷമെങ്കിലും പൂവം പഴം ലഭിക്കുമെന്ന് ഭക്തർക്ക് പ്രതീക്ഷിക്കാം , ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തേണ്ട ഉന്നത ഉദ്യോഗസ്ഥന് ആണെങ്കിൽ ഹൈക്കോടതിയിൽ നിന്ന് ഇറങ്ങാൻ നേരം കിട്ടുന്നില്ല, തൊഴാൻ നിൽക്കുന്നവരെ എലി കടിച്ചത് മുതൽ ഭഗവാന്റെ നിക്ഷേപം സഹകരണ ബാങ്കിലും, വിദേശ ബാങ്കിലും നിക്ഷേപിച്ചത് തുടങ്ങി നിരവധി കാര്യങ്ങൾക്ക് ദിനം പ്രതി ഹൈക്കോടതി വിശദീകരണം ചോദിക്കുമ്പോൾ ആരായാലും കുഴഞ്ഞു പോകും. ഇതൊക്കെ ഭഗവാനും അറിയാവുന്ന കാര്യങ്ങൾ ആണല്ലോ എന്നതാണ് ആശ്വാസം

Vadasheri Footer