Header 1 vadesheri (working)

ഗുരുവായൂരിൽ ദേശീയ സംഗീത സെമിനാർ

Above Post Pazhidam (working)

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവം നാളെ വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി നടന്ന ദേശീയ സംഗീത സെമിനാർ . പ്രശസ്തസംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

First Paragraph Rugmini Regency (working)

ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ എന്നിവർ സന്നിഹിതരായി. ഡോ.എൻ. മിനി, അരുൺ രാമവർമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആനയടി പ്രസാദ് ,ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ എന്നിവർ മോഡറേറ്ററായി. സംഗീത വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)