Post Header (woking) vadesheri

നാരായണീയ ദിനാഘോഷം , ഗുരുവായൂരിൽ ദശക പാഠ മൽസരം തുടങ്ങി.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠമൽസരം തുടങ്ങി.എൽ.പി, യു.പി, ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള മൽസരമാണ് ഇന്നു രാവിലെ ഒമ്പതരയോടെ ആരംഭിച്ചത്. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മൽസരം. വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലേറെ വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുക്കാനെത്തി.

Ambiswami restaurant

നാളെ ( നവംബർ 12 ഞായറാഴ്ച) രാവിലെ 9 മുതൽ കോളേജ്, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് മാത്രമായി നാരായണീയം ദശകപാo, അക്ഷരശ്ലോക മൽസരവും ഇതിനു ശേഷം മുതിർന്നവർക്ക് ദേവസ്വം വക സുവർണ്ണ മുദ്രയ്ക്കായുള്ള അക്ഷരശ്ലോക മൽസരവും നടക്കും.30 വയസ്സ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 0487-2556335 Extn: 299,292