ആയുർവ്വേദ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ,മന്ത്രിമാർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി

Above article- 1

ഗുരുവായൂർ : ദേവസ്വം ആയുർവ്വേദ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ കഷായ കൂട്ടുകൾ ഉപയോഗിച്ച് കഷായം തയ്യാറാക്കി സാധാരണക്കാരായ രോഗികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ്.പ്രസിഡന്റ് വി.എസ്.നവനീത് ആരോഗ്യവകുപ്പ്മന്ത്രി വീണാ ജോർജ്ജിനും,ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും പരാതി നൽകി.

Astrologer

മലയാളം ഡെയിലി ഓൺലൈൻ ആണ് ഫോട്ടോ സഹിതം സംഭവം പുറത്തു കൊണ്ട് വന്നത് . കുത്തഴിഞ്ഞ രീതിയിലാണ് ആയുർവ്വേദ ആശുപത്രിയുടെ പ്രവർത്തനം ,മെഡിക്കൽ ഓഫീസറുടെ ഉന്നത ബന്ധം കാരണം ഇതൊന്നും പരിശോധിക്കാൻ ഭരണ സമിതിയും ഉന്നത ഉദ്യോഗസ്ഥനും തയ്യാറല്ല . സ്ഥാപനം മെഡിക്കൽ ഓഫീസർക്കും സിൽബന്ധികൾക്കും പതിച്ചു നൽകിയിരിക്കുകയാണ് ദേവസ്വം.

Vadasheri Footer