ഗുരുവായൂരിൽ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സയ്ക്ക് തുടക്കമായി
ഗുരുവായൂർ: നഗരസഭയിൽ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സയ്ക്ക് തുടക്കമായി കോവിഡാനന്തര ഹോമിയോപ്പതി ചികിത്സയുടെ നഗരസഭാതല ഉദ്ഘാടനം ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ. സായിനാഥൻ ,ഷൈലജ സുധൻ ,ബിന്ദു അജിത് ,കൗൺസിലർമാരായ കെ.പി ഉദയൻ ,ബബിത മോഹനൻ , സുബിത സുധീർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.എസ് മനോജ് സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ:ഗ്രീഷ്മ നന്ദിയും പറഞ്ഞു.
ഗുരുവായൂർ നഗരസഭാ ഹോമിയോ പ്രൈമറി ഹെൽത്ത് സെൻ്ററിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെയാണ് കോവിഡാനന്തര ചികിത്സയ്ക്കായി വരുന്നവരെ പരിശോധിക്കുക. ആർ.ടി. പി.സി.ആർ പോസിറ്റീവ് ആയതിനു ശേഷം മൂന്നാഴ്ചയ്ക്ക് ശേഷമോ , കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയുമാണ് ചികിത്സ ക്ലിനിക്കിലേക്ക് പരിഗണിക്കുക .