Madhavam header
Above Pot

ഗുരുവായൂരില്‍ കോവിഡ് മരണങ്ങൾ കൂടുന്നു,ഇതുവരെ മരിച്ചത് 45 പേർ

ഗുരുവായൂർ : ഗുരുവായൂരില്‍ കോവിഡ് മരണങ്ങൾ കൂടുന്നു .കഴിഞ്ഞ 24 മണിക്കൂറിനുള്ള കൊവിഡ് കാരണം നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് മരണങ്ങള്‍. പുത്തന്‍പല്ലി കോഴിപ്പുറത്ത് വീട്ടില്‍ സുന്ദരി 81, ഇരിങ്ങപ്പുറം കോട്ടപ്പുറം വീട്ടില്‍ സുശീല 71, കപ്പിയൂര്‍ മത്രംകോട്ട് ഗംഗാധരന്‍ 81, മമ്മിയൂര്‍ അപ്പനാത്ത് വീട്ടില്‍ ജാനു 67 എന്നിവരാണ് മരിച്ചത്.

Astrologer

വൃക്കസംബന്ധമായ അസുഖമുണ്ടായിരുന്ന സുന്ദരിക്ക് കഴിഞ്ഞ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ട് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞ് വീണാണ് സുശീല മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയില്‍ എല്ലാവര്‍ക്കും പോസറ്റീവായിരുന്നു.

തമ്പുരാന്‍പടി ജംഗ്ഷനില്‍ പതിറ്റാണ്ടുകളായി ഓട്ടോ ഓടിച്ചിരുന്ന ഗംഗാധരന് ഞായറാഴ്ച രാത്രി സ്ഥിരീകരിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ എട്ടിന് കൊവിഡ് സ്ഥിരീകരിച്ച ജാനു മൊഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പുലര്‍ച്ചെ മരിച്ചു. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി

Vadasheri Footer