അനിശ്ചിതത്തിനൊടുവിൽ ഗുരുവായൂരിൽ കോവാക്സിൻ രണ്ടാം ഡോസും ലഭിച്ചു
ഗുരുവായൂർ: ഏറെ അനിശ്ചി തത്തിനൊടുവിൽ ഗുരുവായൂരിൽ കോവാക്സിൻ ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസും ലഭിച്ചു . കോവാക്സിൻ ഒന്നാം വാക്സിൻ എടുത്ത് 42 ദിവസം പൂർത്തിയായ ദിനത്തിൽ ആണ് വാക്സിൻ ലഭിച്ചത്ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും ഗുരുവായൂർ ജനസേവാ ഫോറത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ മാസം 16 ന് ഗുരുവായൂരിൽ 45 വയസു മുതൽ 60 വയസ് വരെയുള്ള 500 പേർക്ക് കോവിഡ് പ്രതിരോധ വാക്സിൻ ക്യാമ്പ് സംഘടിപ്പി ച്ചിരുന്നു. ഒന്നാം ഡോസ് എടുത്ത് ശേഷം രണ്ടാമത്തെ ഡോസ് 28 മുതൽ 42 ദിവസത്തിനുള്ളിൽ എടുത്താലെ ഫല പ്രാപ്തി ഉള്ളു എന്ന് നിർമാതാക്കൾ തന്നെ പറയുന്നത് .
എന്നാൽ രണ്ടാം ഡോസ് കൊടുക്കാനുള്ള വാക്സിൻ സ്റ്റോക്ക് ഇല്ലാത്തത് സംഘാടകരെയും , വാക്സിൻ എടുത്തവരെയും ഒരു പോലെ ആശങ്കയിലാക്കി . ഇതിനു പുറമെ വാക്‌സിൻ ക്യാമ്പുകൾ നിറുത്തി ഓൺ ലൈൻ വഴിക്കു വാക്സിൻ നൽകാൻ മാത്രമാണ് ഇപ്പോൾ സർക്കാർ അനുമതിയുള്ളത് .ഓൺലൈനിൽ ആണെങ്കിൽ 18 മുതൽ 45 വയസു വരെ ഉള്ളവരുടെ ബുക്കിങ് മാത്രമാണ് നടക്കുന്നത്. ഐ എം എ യുടെ നിതാന്ത പരിശ്രമമാണ് അവസാന ദിവസമെങ്കിലും വാക്‌സിൻ ലഭിച്ചത് . കേന്ദ്രം വാക്‌സിൻ നൽകുമ്പോൾ അത് വിതരണം ചെയ്യാൻ മാനദണ്ഡങ്ങളും നിർദേശിച്ചിരുന്നു ,അതാണ് ജില്ലാ ആരോഗ്യ വകുപ്പിനെയും സമ്മർദ്ദത്തിൽ ആക്കിയത്
പിഷാരടി സമാജം ഹാളിൽ നടന്ന വാക്‌സിനേഷൻ ക്യാമ്പ് ഐ.എം.എ പ്രസിഡന്റ് ഡോ :ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു. ജനസേവാ ഫോറം പ്രസിഡന്റ് എം. പി. പരമേശ്വരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി. സജിത് കുമാർ ,ജോയിന്റ് സെക്രട്ടറി എം.അനൂപ്, പ്രീത മുരളി, ഡോ :രാമചന്ദ്രൻ, ഡോ. പ്രേംകുമാർ, ഡോ:ഭാനു പ്രകാശ്, ഡോ :രാകേഷ്, വസന്തമണി ടീച്ചർ, കെ. പി. ഉണ്ണികൃഷ്ണൻ, ഓ. ജി. രവീന്ദ്രൻ എന്നിവർ വാക്‌സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകി