Post Header (woking) vadesheri

ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : പിണറായി വിജയന്റെ ഫാസിസ്റ്റ് സർക്കാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ ജനാധിപത്യ വിരുദ്ധമായി അറസ്റ്റു ചെയ്ത് തുറങ്കിലടച്ച കിരാതനടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിക്ഷേധ പ്രകടനത്തിന് ശേഷം കിഴക്കെ നടയിൽ നടന്ന യോഗം മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി ഉദയൻ, ഓ.കെ.ആർ.മണികണ്ഠൻ, പി.ഐ. ലാസർ, ശിവൻ പാലിയത്ത്, എം.എസ് .ശിവദാസ്, നാസർ കടപ്പുറം, സുനിൽ നെടുമാട്ടുമ്മൽ, പി.കെ.രാജേഷ് ബാബു, ഷാലിമ സുബൈർ, കെ.എം.ഇബ്രാഹിം, കെ.പി.എ റഷീദ്, സ്റ്റീഫൻ ജോസ് , എച്ച്.എം.നൗഫൽ എന്നിവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)