കർഷക കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വ ക്യാമ്പ് 14, 15 തിയ്യതികളിൽ

Above article- 1

ഗുരുവായൂർ: കർഷക കോൺഗ്രസിന്റെ തൃശൂർ ജില്ലാ നേതൃത്വ ക്യാമ്പ് 14, 15 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകീട്ട് പതാക ഉയർത്തുന്നതോടെ ക്യാമ്പിന് ആരംഭമാകും. 15 ന് രാവിലെ രമേഷ് ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം ചെയ്യും ജോസ് വള്ളൂർ അധ്യക്ഷത വഹിക്കും . ടി എൻ പ്രതാപൻ എം പി, റോജി ജോൺ എം എൽ എ തുടങ്ങിയവർ മുഖ്യാതിഥികളാകും.

Astrologer

തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ ഉദ്ഘാടനം ചെയ്യും.രവി പോലുവളപ്പിൽ അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം പി, പത്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി എന്നിവർ മുഖ്യാതിഥികളാകും. “കേരള കർഷകർ നേരിടുന്ന വെല്ലുവിളികൾ ” എന്ന വിഷയത്തിൽ ഡോ: സരിൻ ക്ലാസ്സെടുക്കും. എം പി വിൻസെന്റ്, ടി വി ചന്ദ്രമോഹൻ, എ ഡി സാബൂസ് തുടങ്ങിയവർ പങ്കെടുക്കും.

“കാലാവസ്ഥ വ്യതിയാനവും അക്ഷയ ഊർജ്ജവും എന്ന വിഷയത്തെ കുറിച്ച് ഡോ ഷാജി ജെയിംസ് ക്യാമ്പെടുക്കും. സമാപന സമ്മേളനം ബെന്നി ബെഹനാൻ എം പി ഉദ്ഘാടനം ചെയ്യും. കെ.ടി.സിദ്ധീഖ് അദ്ധ്യക്ഷത വഹിക്കും. സനീഷ് കുമാർ എം എൽ എ, ഒ അബ്ദുൾ റഹ്മാൻ കുട്ടി എന്നിവർ മുഖ്യാതിഥി കളാവും. ചടങ്ങുകൾ വിശദീകരിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, ക്യാമ്പ് ഡയറക്ടർ എം എഫ് ജോയ്, ഭാരവാഹികളായ കെ എൻ ഗോവിന്ദൻകുട്ടി, സ്റ്റീഫൻ ജോസ്, എം എൽ ജോസഫ് എന്നിവർ പങ്കെടുത്തു

Vadasheri Footer