Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ വാര്യന്മാരിൽ വ്യാജനും ?

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പാരമ്പര്യ പ്രവൃത്തി ചെയ്യുന്ന വാര്യന്മാരിൽ ചിലർ വ്യാജന്മാർ ആണെന്ന് ആക്ഷേപം . അവകാശികളല്ലാത്ത പലരും വടക്കേ നടയിൽ കൂടി ദർശനവും , ക്ഷേത്രത്തിൽ നിന്നും ആനുകൂല്യങ്ങളും പറ്റുന്നുണ്ടെന്നാണ് ആക്ഷേപം . ഇവർക്കാർക്കും തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ ഒറിജനലാണോ വ്യാജനാണോ എന്ന് തിരിച്ചറിയാൻ ക്ഷേത്രം ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല . ഗൾഫിൽ നിന്നും ലീവിന് വരുന്നവരും വീട്ടിൽ വിരുന്നെത്തുന്ന ബന്ധുക്കളും അവകാശികളായി മാറി സുഖ ദർശനവും പ്രസാദവും ആയ പോകുന്നു എന്നാണ് ആക്ഷേപം

Astrologer

കഴിഞ്ഞ ദിവസം ഉത്സവ നടത്തിപ്പിനെ കുറിച്ച് ദേവസ്വം ഓഫീസിൽ നടന്ന നാട്ടു കാരുടെ യോഗത്തിൽ ഒരു വാര്യർ പരാതി പറഞ്ഞിരുന്നു . താൻ വടക്കേ നടയിൽ കൂടി ദർശനത്തിന് ശ്രമിച്ചപ്പോൾ തടഞ്ഞു എന്ന ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചത് . ഇതിനെ ചുറ്റി പറ്റിയുള്ള അന്വേഷണത്തിലാണ് ഇദ്ദേഹത്തിന് പാരമ്പര്യ പ്രവൃത്തികൾക്കുള്ള അവകാശമില്ല ന്ന് കണ്ടെത്തിയത്

തിരുവെങ്കിടം വാര്യം ,വടക്കേപ്പാട്ട് വാര്യം , ചൊവല്ലൂർ വാര്യം എന്നീ കുടുംബക്കാർക്ക് ആണ് പാരമ്പര്യ അവകാശം ഉള്ളത് . ഈ അവകാശം ലഭിക്കുന്നത് അമ്മത്താവഴി കൊണ്ടാണ് .അതായത് മരുമക്കത്തായം വഴി മാത്രം . പാരമ്പര്യ അവകാശ മില്ലാത്തവരെ എങ്ങിനെയാണ് ഇത്തരം പ്രവർത്തികൾ ഏൽപിക്കുന്നെതന്നചോദ്യമാണ് ഉയരുന്നത്. ഇത് ക്ഷേത്ര സുരക്ഷയെ കൂടി ബാധിക്കുമെന്നാണ്‌ ആക്ഷേപം . പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്താനിരിക്കെ .

Vadasheri Footer