Above Pot

ഗീതാ സത്സംഗ സമിതിയുടെ ഗീതാ മഹോത്സവം 20 ന്

ഗുരുവായൂർ : ഗീതാ സത്സംഗ സമിതിയുടെ ആഭി മുഖ്യത്തിൽ 10 – മത് ഗീതാ മഹോത്സവം 20 ന് ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ശ്രീമദ് ഭഗവദ് ഗീതയെ പുതിയ തലമുറയിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗീതാ മഹോത്സവം ക്ഷേത്രം തന്ത്രി : ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉത്ഘാടനം ചെയ്യും .

ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ,മൂകാംബിക തന്ത്രികൾ, ബദരീനാഥ് റാവൽജി, ആറ്റുകാൽ ക്ഷേത്രം പ്രസിഡണ്ട് തുടങ്ങിയവർ പങ്കെടുക്കും. 20 ന് രാവിലെ 7 മുതൽ 1 മണി വരെയാണ് യജ്ഞം. വാർത്ത സമ്മേളനത്തിൽ കണ്ണൻ സ്വാമി ഗുരുവായൂർ, ആർ.നാരായണൻ, മോഹൻദാസ് ചേലനാട്ട്, ബാബുരാജ് കേച്ചേരി തുടങ്ങിയവർ പങ്കെടുത്തു. ഗീത യജ്ഞത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നവർ 9446628022 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്