Post Header (woking) vadesheri

ഗുരുവായൂരിൽ പ്രതീകാ ത്മകമായി ആനയെ നടയിരുത്തി.

Above Post Pazhidam (working)

ഗുരുവായൂർ:  ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമികനായി.

Ambiswami restaurant

മാവനൽ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി കെ.എൻ മധുസൂദനനും കുടുംബവും
ആണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെ
യാണ് നടയിരുത്തിയത്.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.കെ .എസ് ബാലഗോപാൽ , അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ,,ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ,ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ,

Second Paragraph  Rugmini (working)

അസി.മാനേജർമാരായ സി.ആർ ലെജുമോൾ ( ക്ഷേത്രം,) സുന്ദരരാജൻ ( ജീവധനം) പാരമ്പര്യവകാശികളായ
മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ
എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന കെ.എൻ.മധുസൂദനൻ, കുടുംബാംഗങ്ങൾ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Third paragraph