Madhavam header
Above Pot

ഗുരുവായൂരിൽ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂർ : ഗുരുവായൂരിൽ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 42 പേര്‍ക്കും അര്‍ബന്‍ സോണില്‍ 18 പേര്‍ക്കും തൈക്കാട് സോണില്‍ നാല് പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതൊടെ ഗുരുവായൂരിലെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5452 ആയി. ഇതില്‍ 4222 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1230 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1045 പേര്‍ വീടുകളിലും 185 പേര്‍ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

Astrologer

നഗരസഭയുടെ മൂന്ന് ഡൊമിസിലിയറി കെയര്‍ സെന്ററുകളിലായി 90 പേരുണ്ട്. പടിഞ്ഞാറെനടയിലെ ഗസ്റ്റ്ഹൗസില്‍ 41 പേരും കിഴക്കേനടയിലെ അമ്പാടിയില്‍ 27 പേരും ദേവസ്വത്തിന്റെ പൂക്കോടുള്ള ശ്രീകൃഷ്ണ സദനത്തില്‍ 22 പേരുമാണുള്ളത്. ആറാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 70 രോഗികളാണുള്ളത്. 11-ാം വാര്‍ഡില്‍ 61 പേരും 35-ാം വാര്‍ഡില്‍ 50 പേരും ചികിത്സയിലുണ്ട്. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ഇതുവരെ 56 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Vadasheri Footer