Madhavam header
Above Pot

മന്ത്രി പദവി , കെ ബി ഗണേഷ് കുമാറിന്റെ വഴിയടച്ചത് സഹോദരിയോ ?

തിരുവനന്തപുരം∙ കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി.ഗണേഷ് കുമാറിന് പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനു പിന്നിൽ സഹോദരിയുടെ പരാതിയെന്നു സൂചന. കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹോദരി ഉഷ മുഖ്യമന്ത്രി പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും കണ്ടതോടെ പ്രശ്നം പരിഹരിച്ചശേഷം മന്ത്രിയാകാമെന്ന നിർദേശം സിപിഎം നേതൃത്വം മുന്നോട്ടുവച്ചു.എന്നാൽ ആദ്യ ടേമിൽ മന്ത്രിയാകാത്തതിന് കാരണം രാഷ്ട്രീയകാരണമെന്ന് കെ.ബി.ഗണേഷ് കുമാർ പ്രതികരിച്ചു.

Astrologer

പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കിയതിനെ സംബന്ധിച്ചാണ് ഉഷ സിപിഎം നേതാക്കളോട് പരാതി പറഞ്ഞതെന്നറിയുന്നു. ‘ചില കുടുംബപ്രശ്നങ്ങളുണ്ടെന്നും അത് കുടുംബത്തില്‍തന്നെ പരിഹരിക്കാനാകുമെന്നു വിചാരിക്കുന്നതായും സഹോദരി ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് പെൺ മക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യ സ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് കെ ബി ഗണേഷ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വിൽ പത്രം തയ്യാറാക്കിയെന്നും അതിൽ കൂടുതൽ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നുമാണ് പരാതി.

സ്വത്ത് തർക്കത്തിലും മറ്റു ചില ഇടപാടുകളിലും ഗണേഷിനെതിരെയുള്ള തെളിവുകൾ സഹോദരി ഹാജരാക്കിയതോടെ പ്രശ്നം പരിഹരിച്ചശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന നിലപാടിലേക്കു സിപിഎം നേതൃത്വം എത്തി. എൽഡിഎഫ് യോഗത്തിനുശേഷം ഗണേഷ് കുമാറിനെ ഇക്കാര്യം അറിയിച്ചു.

മേയ് മൂന്നിനാണ് ആർ.ബാലകൃഷ്ണപിള്ള അന്തരിക്കുന്നത്. ഇതിനുശേഷമാണ് കുടുംബത്തിൽ സ്വത്ത് തർക്കം ഉണ്ടായത്. 2001 മുതൽ കെ.ബി.ഗണേഷ് കുമാർ പത്തനാപുരം എംഎൽഎയാണ്. 2011ൽ ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായെങ്കിലും ഭാര്യ ഗാർഹിക പീഡന പരാതി നൽകിയതിനെത്തുടർന്ന് 2013ൽ രാജിവച്ചു

<

Vadasheri Footer