Post Header (woking) vadesheri

ഗുരുവായൂരിൽ 6.57 കോടിയുടെ റെക്കോർഡ് ഭണ്ഡാര വരവ്.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാരം വരവിൽ റെക്കോർഡ് മെയ് മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 6,57,97,042 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്ര അധികം തുക ഭണ്ഡാരം വരവായി ലഭിക്കുന്നത്.

Ambiswami restaurant

2021 ഒക്ടോബറിൽ 5.75കോടി ലഭിച്ചതായിരുന്നു ഇത് വരെയുള്ള റെക്കോർഡ് .6.57 കോടിക്ക് പുറമെ 4കിലോ 006 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. വെള്ളി ലഭിച്ചത് 19കിലോ 940ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 30കറൻസിയും 500 ൻ്റെ 150കറൻസിയും ലഭിച്ചു. കേരള ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.