ഗുരുവായൂരിൽ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 12 പേര്‍ക്കും അര്‍ബന്‍ സോണില്‍ എട്ട് പേര്‍ക്കും തൈക്കാട് സോണില്‍ ഏഴ് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിലെ മൂന്ന്, 27 എന്നീ വാര്‍ഡുകളില്‍ ആറ് പേര്‍ക്ക് വീതമാണ് വൈറസ്ബാധയുണ്ടായത്.

Above Pot

മൂന്നാം വാര്‍ഡില്‍ ഒരു വീട്ടിലുള്ളവര്‍ക്കും 27-ാം വാര്‍ഡില്‍ ലേബര്‍ക്യാമ്പിലെ അതിഥിതൊഴിലാളികള്‍ക്കുമാണ് രോഗബാധ. റെയില്‍വേഗേറ്റിനടുത്തുള്ള ലേബര്‍ ക്യാമ്പില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി. എട്ടാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും 20-ാം വാര്‍ഡില്‍ ഒരുകുടുംബത്തിലെ മൂന്ന് പേരുമാണ് രോഗികളായത്. 37-ാം വാര്‍ഡില്‍ മൂന്ന് പേര്‍ക്കും അഞ്ച്, 15,16,26,39 എന്നീ വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.